
കൊച്ചി: എംവി വാന്‍ ഹായ് 503നെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിജയകരമായി സമുദ്ര-ഗൗഡ ടഗ് ഓഫ്ഷോര്‍ വാരിയറിലേക്ക് മാറ്റി. തീപിടിച്ച എം വി വാന്‍ ഹായ് 503 കണ്ടയ്നര്‍ കപ്പലിന്റെ സ്ഥാനം നിലനിര്‍ത്താന്‍ ഐ സി ജി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റവും ശക്തമായ പടിഞ്ഞാറന്‍ കാറ്റും ചേര്‍ന്നപ്പോള്‍ കപ്പല്‍ തീരത്തേക്ക് വേഗത്തില്‍ നീങ്ങാന്‍ കാരണമായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുകയും രക്ഷാപ്രവര്‍ത്തന സംഘാംഗങ്ങള്‍ കപ്പലിലെത്തുന്നത് വൈകിപ്പിക്കുകയും ചെയ്തു. വെല്ലുവിളികള്‍ക്കിടയിലും കൊച്ചിയില്‍ നിന്ന് രക്ഷാ സംഘവുമായി നേവി സീ കിംഗ് ഹെലികോപ്റ്റര്‍ ദുഷ്കരമായ സാഹചര്യങ്ങളില്‍ അതിജീവിച്ച് കപ്പലിനെ നിയന്ത്രിക്കാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്ര- ഗതാഗത ടഗ്ഗുമായി 600 മീറ്റര്‍ ടോ റോപ്പ് ബന്ധിപ്പിച്ചാണ് നിയന്ത്രണം ഏറ്റെടുത്തത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ വ്യോമസേന എന്നിവ ഉള്‍പ്പെട്ട ഈ നിര്‍ണായക സംയുക്ത പ്രവര്‍ത്തനം അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സഹായിച്ചു. നിലവില്‍ കപ്പല്‍ ഏകദേശം 1.8 നോട്ടിക്കല്‍ വേഗതയില്‍ പടിഞ്ഞാറോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തീരത്ത് നിന്ന് ഏകദേശം 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലിന്റെ സ്ഥാനം.
മൂന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഓഫ്ഷോര്‍ പട്രോള്‍ വെസ്സലുകള്‍ കപ്പലിന് അകമ്പടി സേവിക്കുന്നതിനൊപ്പം അത്യാവശ്യമായ അഗ്നിശമന ശ്രമങ്ങളും തുടരുന്നു.
അപകടകരമായ സാഹചര്യം ലഘൂകരിക്കുന്നതിലും ഇന്ത്യന്‍ തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിലും പ്രധാന മുന്നേറ്റമാണിത്.











